കോഴിക്കോട്: ഭിന്നശേഷി കുട്ടികളുടെ പുനരധിവാസനത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹുമാനിറ്റി ചാരിറ്റബിള്‍ ട്രുസ്റ്റിന്റെ സില്‍വര്‍ ജുബിലി ആചരണത്തിന്റെ ഭാഗമായി വിവിധ പദ്ധതിയില്‍ വീടകങ്ങളില്‍ കഴിയുന്ന ഭിന്നശേഷി കുട്ടികളുടെ പരിചരണവും ചികില്‍സയും ഉറപ്പു വരുത്തുന്ന ഹോം കെയര്‍ ടീമിനായി ട്രസ്റ്റിന്റെ കീഴിലുള്ള റോഷി സ്‌പെഷ്യല്‍ സ്‌കൂളിന് കോഴിക്കോട്ടെ പ്രമുഖ വ്യവസായ സംരംഭകരായ ആര്‍ ജി ഗ്രൂപ്പ് സംഭാവന ചെയ്യുന്ന മള്‍ട്ടി കെയര്‍ വാന്‍ സമര്‍പ്പണം ആര്‍ ജി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അംബികാ രമേശിന്റെ സാനിധ്യത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഹുമാനിറ്റി ട്രസ്റ്റ് സിക്രട്ടറി പി കെ എം സിറാജിന് നല്‍കി നിര്‍വഹിച്ചു. എഞ്ചിനിയര്‍ പി അബ്ദുള്‍ റഷീദ്, ജി ജി ഇബ്രാഹിം, ആസാദ് തന്‍സീഫ് എന്നിവര്‍ പങ്കെടുത്തു