നൗഷാദ് വാളാടിന് ഡോക്ടറേറ്റ് ലഭിച്ചു

Wayanad

മാനന്തവാടി: വാളാട് സ്വദേശിയും കേരള സര്‍വകലാശാല അധ്യാപകനുമായ നൗഷാദ് വാഴയിലിന് അറബി സാഹിത്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില് നിന്നും ഡോക്ടറേറ്റ് ലഭിച്ചു.

‘അറബി ഭാഷയിലെ ബാലസാഹിത്യത്തിന്റെ ഉത്ഭവവും വികാസവും: സൗദി അറേബ്യന്‍ എഴുത്തുകാരില്‍ കേന്ദ്രീകരിച്ചുള്ള പഠനം’ എന്നതാണ് ഗവേഷണ വിഷയം. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളെജിലെ ഡോ. ശൈഖ് മുഹമ്മദിന്റെ കീഴില്‍ ആയിരുന്നു ഗവേഷണം. നിലവില്‍ കേരള സര്‍വകലാശാല അറബിക് വിഭാഗം മേധാവി ആയി പ്രവര്‍ത്തിക്കുന്നു. വാഴയില്‍ മായന്‍-മറിയം ദമ്പതികളുടെ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *