ശബാബ് വെളിച്ചം ജില്ലാ കണ്‍വെന്‍ഷന്‍

Malappuram

മഞ്ചേരി: ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ വരുന്ന ജനുവരിയില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ഐ.എസ്.എം ശബാബ് വെളിച്ചം മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ മഞ്ചേരി ഇസ്‌ലാമിക്ക് സെന്ററില്‍ ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ: അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു.

ജില്ല പ്രസിണ്ടന്റ് ജൗഹര്‍ അയനിക്കോട് അധ്യക്ഷത വഹിച്ചു. കെ.എന്‍.എം മര്‍കസുദ്ദഅവ ജില്ല സെക്രട്ടറി കെ.അബ്ദുല്‍ അസീസ്,സി.മുഹ്‌സിന്‍ തൃപ്പനച്ചി,എം.ജി.എം.ജില്ല പ്രസിണ്ടന്റ് സി.എം സനിയ്യ, ഷാനിഫ് വാഴക്കാട്, അബ്ദുല്‍ ലത്തീഫ് മംഗലശേരി, വി.ടി ഹംസ ഫാസില്‍ ആലുക്കല്‍ എന്നിവര്‍ സംസാരിച്ചു.