കോഴിക്കോട്: മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് വിവിധ കോളേജുകളില്‍ വെച്ച് നടന്ന ‘മലബാരി വാഗണ്‍’ യാത്ര താനൂര്‍ ഗവണ്‍മെന്റ് കോളേജില്‍ സമാപിച്ചു.
ചര്‍ച്ചകള്‍, ഇന്ററാക്റ്റീവ് ഷോകള്‍, സംവാദങ്ങള്‍, കലാപരിപാടികള്‍ തുടങ്ങി മലബാറിന്റെ ചരിത്ര സംബന്ധിയായ വിവിധയിനം പരിപാടികള്‍ വാഗണിന്റെ ഭാഗമായി നടന്നു. മലബാറിന്റെ സാഹിത്യം, സംസ്‌കാരം, കലകള്‍, വിദേശ ബന്ധങ്ങള്‍ തുടങ്ങി നിരവധി ചര്‍ച്ചകള്‍ക്ക് ‘മലബാരി വാഗണ്‍’ വേദിയായി.
വിമന്‍സ് കോളേജ് മലപ്പുറം, ഗവണ്മെന്റ് കോളജ് മലപ്പുറം, സാഫി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് വാഴയൂര്‍, ഇ എം ഇ എ കോളേജ് കൊണ്ടോട്ടി, കെ എ എച്ച് എം വിമന്‍സ് കോളേജ് മഞ്ചേരി , സുല്ലമുസ്സലാം കോളേജ് അരീക്കോട്, വഫ ക്യാമ്പസ് പാങ്ങ്, പി ടി എം കോളേജ് പെരിന്തല്‍മണ്ണ, എം ഇ എ എഞ്ചിനീയറിംഗ് കോളേജ്, പി എസ് എം ഒ കോളേജ് തിരൂരങ്ങാടി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ഫറൂഖ് കോളേജ്, ദേവഗിരി കോളേജ്, കെ എം ഒ കൊടുവള്ളി, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഗവണ്മെന്റ് ആര്‍ട്‌സ് കോളേജ് മീഞ്ചന്ത, ഗവണ്‍മെന്റ് കോളേജ് താനൂര്‍, മലയാളം യൂണിവേഴ്‌സിറ്റി, മര്‍ക്കസു തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യ വളാഞ്ചേരി, ജാമിഅ നൂരിയ്യ പട്ടിക്കാട് എന്നിവിടങ്ങളില്‍ വ്യത്യസ്ത പരിപാടികളുമായി ‘മലബാരി വാഗണ്‍’ പര്യടനം നടത്തി.
നേരത്തെ നിലമ്പൂര്‍ അമല്‍ കോളേജില്‍ നടന്ന പരിപാടിയില്‍ പി വി അബ്ദുല്‍ വഹാബ് എം പി ഉദ്ഘാടനം ചെയ്തു.
വിവിധ കാമ്പസുകളില്‍ നിന്ന് നൂറു കണക്കിന് പ്രതിനിധികളും വളണ്ടിയര്‍മാരുമാണ് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ കോഴിക്കോട് നടക്കുന്ന എം എല്‍ എഫിന്റെ പ്രഥമ എഡിഷനില്‍ പങ്കെടുക്കുന്നത്. മലബാറിന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയം, സാഹിത്യം, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, ഉന്നത വിദ്യാഭ്യാസം, കരിയര്‍ ട്രെന്‍ഡ് തുടങ്ങിയ വിഷയങ്ങള്‍ എം എല്‍ എഫില്‍ ചര്‍ച്ചയാവുന്നുണ്ട്.
നേരത്തെ നിലമ്പൂര്‍ അമല്‍ കോളേജില്‍ നടന്ന പരിപാടിയില്‍ പി വി അബ്ദുല്‍ വഹാബ് എം പി ഉദ്ഘാടനം ചെയ്തു. വിവിധ കോളേജുകളില്‍ സ്റ്റാഫ് പ്രതിനിധികള്‍, വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കി.
ഡോക്ടര്‍ അബ്ദുല്‍ വാഹിദ്, ഡോക്ടര്‍ ശിഹാബ്, ഉസ്മാന്‍ കെ സി, ശരീഫ് കാപ്പ്, നൗഷാദ് പുതുപ്പറമ്പ്, അനീസുദ്ധീന്‍ നാട്ടുകല്‍, റഹീം ഷൊറണൂര്‍, തബ്ഷീര്‍, നിയാസുദ്ധീന്‍, ശിഹാബ്, അജ്മല്‍, മുനവ്വര്‍ നേതൃത്വം നല്‍കി.
എം എല്‍ എഫിന്റെ പ്രഥമ എഡിഷന്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ വൈവിധ്യമാര്‍ന്ന പരിപാടികളോട് കൂടി കോഴിക്കോട് കടപ്പുറത്ത് നടക്കും.
മലബാറിന്റെ ചരിത്രവും കലയും സംസ്‌കാരവും ചരിത്രപരമായ അന്താരാഷ്ട്ര ബന്ധങ്ങളും നാല് ദിവസങ്ങളിലായി ആഘോഷിക്കുക എന്നതാണ് എം എല്‍ എഫിന്റെ ലക്ഷ്യം. കോഴിക്കോട് ബീച്ചില്‍ വെച്ച് മൂന്ന് വേദികളിലായി ഫെസ്റ്റിവല്‍ അരങ്ങേറും.