പ്രാര്‍ത്ഥനക്കെത്തി പണം മോഷണം, കാണിക്ക ഉരുളിയില്‍ നിന്നും പണം മോഷ്ടിച്ചയാള്‍ പിടിയില്‍

Crime

ഗുരുവായൂര്‍: പ്രാത്ഥനക്കെത്തി പണം മോഷ്ടിക്കുന്നത് പതിവാക്കിയ ആള്‍ പിടിയിലായി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയില്‍ നിന്നും പണം മോഷ്ടിച്ച തൃശൂര്‍ ചാഴൂര്‍ സ്വദേശി സന്തോഷാണ് പിടിയിലായത്. 11,800 രൂപ ഇയാളില്‍ നിന്നും കണ്ടെത്തു.

ക്ഷേത്രത്തില്‍ തിരക്കുള്ള സമയത്താണ് സന്തോഷ് കവര്‍ച്ച നടത്തുന്നത്. പ്രാര്‍ത്ഥിക്കുന്നതു പോലെ നിന്ന ശേഷം എതിര്‍വശത്തെ സരസ്വതി മണ്ഡപത്തിന് മുന്‍പിലെ ഉരുളിയില്‍ നിന്ന് പണം മോഷ്ടിക്കുകയാണ് സന്തോഷിന്റെ പതിവ്.