സഹപാഠിയുടെ കഴുത്ത് മുറിച്ച എം ബി എ വിദ്യാര്‍ത്ഥി അറസ്റ്റില്‍

Crime

ചെന്നൈ: സഹപാഠിയുടെ കഴുത്ത് മുറിച്ച സംഭവത്തില്‍ എം ബി എ വിദ്യാര്‍ത്ഥി അറസ്റ്റില്‍. സൗഹൃദം ഉപേക്ഷിച്ചെന്ന പേരിലാണ് സഹപാഠിയുടെ കഴുത്തുമുറിച്ചത്. കരൂരിലെ സ്വകാര്യ കോളെജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ കുഴിത്തല മുസിരി സ്വദേശി നീതിഷ് കുമാറിനെ ആക്രമിച്ച അണ്ണാമലൈയെ കുഴിത്തല പൊലീസ് അറസ്റ്റ് ചെയ്തു.

നിതീഷും അണ്ണാമലൈയും കോളേജ് ബസില്‍ അടുത്തടുത്ത സീറ്റിലിരുന്നാണ് പോയിരുന്നത്. എന്നാല്‍, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നിതീഷ് അണ്ണാമലൈയോട് സംസാരിക്കുന്നതും അടുത്തിരിക്കുന്നതും അവസാനിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിലേയ്ക്ക് നയിച്ചതെന്നാണ് അണ്ണാമലൈ പൊലീസിനോട് പറഞ്ഞത്.