തൃശൂര്‍: ഗ്രീഷ്മയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് റാഷിദ് അറസ്റ്റില്‍. പെരിമ്പിലാവ് സ്വദേശി റാഷിദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ,ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ചിറമനേങ്ങാട് സ്വദേശി ഗ്രീഷ്മയെന്ന റിന്‍ഷയെയാണ് കഴിഞ്ഞ ദിവസം വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ ആത്മഹത്യാ കുറുപ്പ് കണ്ടെത്തിയിരുന്നു.
ഗ്രീഷ്മയും റാഷിദും തമ്മല്‍ ആറ് വര്‍ഷം മുമ്പാണ് വിവാഹിതരായത്. വിവാഹത്തിന് ഗ്രീഷ്മയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും റാഷിദ് മകളെ മര്‍ദ്ദിക്കാറുണ്ടെന്നുമായിരുന്നു രക്ഷിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് റാഷീദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.