ആലപ്പുഴ: മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പില്‍ വീട്ടില്‍ സുനുവും ഭാര്യ സൗമ്യയുമാണ് മക്കളായ ആദി, അഥില്‍ എന്നിവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.
രാവിലെ വീട് തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട് അന്വേഷിച്ചെത്തിയ അയല്‍വാസികളാണ് മരണവിവരമറിഞ്ഞത്. വീട്ടിലെ ഹാളില്‍ നിലത്ത് മരിച്ച നിലയിലായിരുന്നു കുട്ടികള്‍. മാതാപിതാക്കള്‍ തൊഴിലുറപ്പ് തൊഴിലാളികളാണ്. കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതിലുള്ള മനോവഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു.