കോഴിക്കോട്: നെനാംവളപ്പ് കോതിയിലെ നിലവിലെ കളിസ്ഥലം മിനി സ്റ്റേഡിയമായി വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് നൈനാംവളപ്പ് ഫുട്ബോള്‍ ഫാന്‍സ് അസോസിയേഷന് (എന്‍ഫ) നവ കേരള സദസ്സ് മുന്‍പാകെ നിവേദനം നല്കി. നിവേദനത്തിന്റെ പകര്‍പ്പും അനുബന്ധ രേഖകളും എന്‍ഫ സെക്രട്ടറി മുജീബ് റഹ്മാനാണ് എന്‍ഫ പ്രസിഡന്റ് സുബൈര്‍ നൈനാംവളപ്പ് ഒപ്പിട്ട നിവേദനം ബീച്ചിലെ കൗണ്ടറില്‍ സമര്‍പ്പിച്ചത്.
