കുന്ദമംഗലം: കെ എന്‍ എം കോഴിക്കോട് സൗത്ത് ജില്ലാ മദ്രസാ സര്‍ഗ മേളയില്‍ 329 പോയന്റുമായി മാങ്കാവ് കോംപ്ലക്‌സ് ഓവറോള്‍ ചാമ്പ്യന്മാരായി. 315 പോയന്റുമായി അത്തോളി രണ്ടാം സ്ഥാനവും 303 പോയന്റുമായി ഫറോഖ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


മടവൂര്‍ ചക്കാലക്കല്‍ ഹയര്‍സെക്കഡറി സ്‌ക്കൂളില്‍ നടന്ന മേള ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. വിജയി കള്‍ക്കുള്ള സമ്മാനങ്ങള്‍ മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാഘവന്‍ അടുക്കത്ത് വിതരണം ചെയ്തു. സി. മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. ഡോ: ഹുസൈന്‍ മുഖ്യാഥിതിയായി.

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആയിരത്തോളം പ്രതിഭകള്‍ മാറ്റുരച്ചു. വളപ്പില്‍ അബ്ദുസ്സലാം, എന്‍.പി.അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി, പി.എം അബ്ദുസ്സലാം മാസ്റ്റര്‍, പി.കെ.സുലൈമാന്‍ മാസ്റ്റര്‍, സെല്ലു അത്തോളി, എം എം അബ്ദു റസാഖ്, വാര്‍ഡ് അംഗങ്ങളായ ഷക്കീല ബഷീര്‍, പുറ്റാള്‍ മുഹമ്മദ്, കെ. അബ്ദുല്‍ ബഷീര്‍ സംസാരിച്ചു.