പ്രവാസി മലയാളിക്ക് യു എ ഇയിലെ കപ്പലുകളുടെ പരിസ്ഥിതി പഠനത്തിന് ഡെറാഡൂണിലെ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്: അഭിമാനകരമായ നിമിഷമെന്ന് സോഹന്‍ റോയ്

Eranakulam

സര്‍ സോഹന്‍ റോയിയുടെ ഉടമസ്ഥതയിലുള്ള ഏരീസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും പ്രവാസി മലയാളിയുമായ അജിത്ത് പി ജെ യെ ഡെറാഡൂണിലെ പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസ് സര്‍വകലാശാല അക്കാദമിക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ‘ യു എ യിലെ ഓഫ്‌ഷോര്‍ സപ്പോര്‍ട്ട് ഷിപ്പുകളുടെ എനര്‍ജി എഫിഷ്യന്‍സി അളക്കുന്നതിനുള്ള ഫ്രെയിം വര്‍ക്കും പെര്‍ഫോമന്‍സ് അളക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗരേഖയും ‘ രൂപപ്പെടുത്തിയതിനാണ് അദ്ദേഹത്തിന് ഈ ഡോക്ടറേറ്റ് ലഭിച്ചത്.

ആഗോള മാരിടൈം ഇന്‍ഡസ്ട്രി നേരിടുന്ന ഒരു വലിയ പ്രശ്‌നത്തിലാണ് ഈ ഗവേഷണം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഊര്‍ജ്ജ കാര്യക്ഷമതയുടെ വിശകലനം, ഓഫ്‌ഷോര്‍ സപ്പോര്‍ട്ട് വെസലുകളില്‍ നിന്നുള്ള കാര്‍ബണ്‍ എമിഷന്‍ എന്നിവ വിശകലനം ചെയ്യാനുള്ള ഒരു സ്റ്റാന്‍ഡേര്‍ഡ് രീതിയുടെ അഭാവം ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തിലുള്ള ഗവേഷണത്തിന് ആഗോള സാമുദ്രിക വിപണിയില്‍ വളരെയധികം പ്രസക്തിയുമുണ്ട്.

കാര്യക്ഷമമായ മെഷര്‍മെന്റിന്റെയും മോണിറ്ററിങ്ങിന്റെയും അഭാവം നിമിത്തം നേരിട്ടും അല്ലാതെയും സംഭവിക്കാവുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ പ്രബന്ധം എടുത്തുകാണിയ്ക്കുന്നു. ഇത് പ്രവര്‍ത്തന ചിലവുകളെ ബാധിക്കുകയും പാരിസ്ഥിതിക പ്രത്യാഘാതം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത്തരം കപ്പലുകളുടെ എണ്ണത്തില്‍ ലോകത്ത് നാലാമതായ യുഎഇ മേഖലയിലെ ഓഫ്‌ഷോര്‍ സപ്പോര്‍ട്ട് ഷിപ്പുകളുടെ ഊര്‍ജ്ജ കാര്യക്ഷമത കാര്യക്ഷമമാക്കുന്നതിനും മോണിറ്റര്‍ ചെയ്യുന്നതിനുമുള്ള ഒപ്റ്റിമല്‍ സൊല്യൂഷനുകളെക്കുറിച്ചുള്ള കണ്ടെത്തലുകളോടെയാണ് അജിത്ത് തന്റെ ഗവേഷണം കണ്‍ക്ലൂഡ് ചെയ്യുന്നത്.

സസ്‌റ്റൈനബിലിറ്റിയെ കുറിച്ചുള്ള തന്റെ ഈ പഠനം, ഈ ഗവേഷണ ബിരുദത്തിലൂടെ അംഗീകരിക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് അജിത്ത് പറഞ്ഞു. ക്ലൈമറ്റ് ചേഞ്ച് സംബന്ധമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുക, സസ്റ്റയിനബിളിറ്റി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി യുഎഇ സര്‍ക്കാര്‍ ആതിഥേയത്വം വഹിക്കുന്ന ഇഛജ28 ഉച്ചകോടി നടക്കുന്ന ഈ സന്ദര്‍ഭത്തില്‍ തന്നെ ഇങ്ങനെ ഒരു ഡോക്ടറേറ്റ് ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സസ്‌റ്റൈനബിളായ പദ്ധതികളില്‍, പ്രത്യേകിച്ച് മാരിടൈം സെക്ടറില്‍ ഉള്ളവയില്‍, എല്ലായ്‌പ്പോഴും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് നടത്തിവരുന്ന സ്ഥാപനമാണ് ഏരീസ് ഗ്രൂപ്പ് എന്ന് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനും സിഇഒയുമായ സര്‍ സോഹന്‍ റോയ് അഭിപ്രായപ്പെട്ടു.

‘ഇത്തരത്തിലുള്ള റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പ്രോഗ്രാമുകളുടെ ഭാഗമായി, കഴിഞ്ഞ 4 വര്‍ഷത്തിനിടെ ലോകമെമ്പാടുമുള്ള 2500ലധികം വലിയ കപ്പലുകളെ കൂടുതല്‍ പരിസ്ഥിതി സൗഹൃദ ഹരിത കപ്പലുകളാക്കി മാറ്റിയെടുക്കുന്നതില്‍ ഞങ്ങളുടെ ടീം വിജയിച്ചു. ഒപ്പം, ആഗോളതലത്തില്‍ ഡൊമെയ്ന്‍ സ്‌പെസിഫിക് ആയ സര്‍വകലാശാലകളുമായും പ്രശസ്തമായ ഗവേഷണ കേന്ദ്രങ്ങളുമായും സഹകരിച്ചു കൊണ്ട് ഞങ്ങളുടെ ജീവനക്കാര്‍ക്ക് പ്രൊഫഷണല്‍ ആയും അക്കാദമിക്കായും അവരുടെ വ്യക്തിത്വവും കരിയറും വികസിപ്പിച്ചെടുക്കാനുള്ള ഒരു പ്ലാറ്റ്‌ഫോമിനും ഞങ്ങള്‍ രൂപം നല്‍കുകയാണ്. അതേപോലെതന്നെ, ഇപ്പോള്‍, യുഎഇ ഷിപ്പിംഗ് മാര്‍ക്കറ്റില്‍ അങ്ങേയറ്റം പ്രാധാന്യമുള്ള ഇത്തരത്തിലൊരു വിഷയത്തില്‍ അക്കാദമിക് പിഎച്ച്ഡി നേടിയ അജിത്തിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു, കൂടാതെ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ഗവേഷണപരമായ കണ്ടെത്തലുകള്‍ ഈ മേഖലയില്‍ പ്രായോഗികമായി നടപ്പിലാക്കുവാന്‍ ഏരീസ് പരിശ്രമിക്കുകയും അത് ഉറപ്പാക്കുകയും ചെയ്യും .’ അദ്ദേഹം പറഞ്ഞു.

നേവല്‍ ആര്‍ക്കിടെക്ചറില്‍ എന്‍ജിനീയറിങ് ബിരുദവും ടെക്‌നോളജി മാനേജ്‌മെന്റില്‍ എംബിഎയും നേടിയ അജിത് രണ്ടായിരത്തി ഒന്നിലാണ് ഏരീസ് മറൈനില്‍ ചേര്‍ന്നത്. സ്ഥാപനത്തിന്റെ നൂതനമായ പ്രോജക്ടുകള്‍ ഡിസൈന്‍ ചെയ്യുന്ന വിഭാഗം അജിത്തിന്റെ കീഴിലാണ്. ഗ്രൂപ്പിന്റെ ഏറ്റവും പ്രായം കുറഞ്ഞ മാനേജിംഗ് ഡയറക്ടര്‍ കൂടിയായി അദ്ദേഹം വളര്‍ന്നു.

സര്‍ സോഹന്‍ റോയിയാണ് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഫൗണ്ടര്‍ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും. സമുദ്ര സംബന്ധിയായ വ്യാവസായിക മേഖലയില്‍ ആഗോളതലത്തിലെ മുന്‍നിരക്കാരായ ഏരീസ് ഗ്രൂപ്പിന് ലോകത്തിലെ ഏറ്റവും വലിയ യുടി ഗേജിംഗ് ഡിവിഷന്‍ ഉള്‍പ്പെടെ അഞ്ചു വിഭാഗങ്ങളില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനവും, പത്ത് വിഭാഗങ്ങളില്‍ ഗള്‍ഫ് മേഖലയിലെ ഒന്നാം നമ്പര്‍ സ്ഥാനവുമുണ്ട്. 25 ഓളം രാജ്യങ്ങളില്‍ അറുപതോളം കമ്പനികളടങ്ങുന്ന ഒരു വിശാല സാമ്രാജ്യം തന്നെ ഷാര്‍ജ ആസ്ഥാനമായ ഈ ഗ്രൂപ്പിന് ഉണ്ട്‌