ചവറ: ആളില്ലാത്ത സമയം നോക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പടുവയലില്‍ കിഴക്കതില്‍ അജ്മല്‍(20) ആണ് അറസ്റ്റിലായത്. ചവറ പൊലീസാണ് പിടികൂടിയത്. പണ്‍കുട്ടിയുമായി പരിചയത്തിലായ അജ്മല്‍ വീട്ടിലെത്തി പീഡിപ്പിച്ചതായാണ് പരാതി.
പ്രതിക്കെതിരെ ചവറ പൊലീസ് സ്‌റ്റേഷനില്‍ നരഹത്യ ശ്രമത്തിന് കേസ് നിലവിലുണ്ട്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചവറ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ചവറ ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.