കവീക്കുന്ന്: കവീക്കുന്ന് സെന്റ് എഫ്രേംസ് യു പി സ്‌കൂള്‍ ശതാബ്ദി ആഘോഷിക്കുന്നു. 1924 ല്‍ തൊമ്മന്‍കുര്യന്‍ ചീരാംകുഴി കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് കവീക്കുന്ന് സ്‌കൂള്‍. പിന്നീട് എല്‍ പി സ്‌കൂളായും 1968ല്‍ യു പി സ്‌കൂളായും ഉയര്‍ത്തപ്പെട്ടു. പാലാ രൂപതയുടെ കീഴില്‍ കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയുടെ ഉടമസ്ഥതയിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചു വരുന്നത്. വിദ്യാഭ്യാസ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ എഫ്രേമിന്റെ നാമധേയത്തിലാണ് സ്‌കൂള്‍ അറിയപ്പെടുന്നത്.
ഒരു കാലത്ത് കവീക്കുന്ന്, കൊച്ചിപ്പാടി, മൂന്നാനി, ഇളംതോട്ടം മേഖലകളിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ ആശ്രയമായിരുന്നു ഈ സ്‌കൂള്‍. ഈ മേഖലയിലെ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ വിദ്യയുടെ ആദ്യാക്ഷരങ്ങള്‍ പഠിച്ച് പതിറ്റാണ്ടുകളായി ജീവിതത്തിന്റെ നാനാതുറകളില്‍ പ്രവര്‍ത്തിച്ചു വരുന്നത്.
സ്‌കൂളിലെ ശതാബ്ദി ആഘോഷ സമാപനം 2024 മാര്‍ച്ച് ആദ്യവാരം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് ഷോര്‍ട്ട് ഫിലിം നിര്‍മ്മാണം, പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, എക്‌സിബിഷന്‍, കലാ കായിക സാഹിത്യ മത്സരങ്ങള്‍, മെഡിക്കല്‍ ക്യാമ്പ്, കാര്‍ഷികമേള, സാംസ്‌കാരിക സമ്മേളനം, സമരണിക പ്രകാശനം തുടങ്ങി വിവിധ പരിപാടികളും നടത്തും. ശതാബ്ദി ആഘോഷ സമാപന പരിപാടികളുടെ നടത്തിപ്പിനായി സ്‌കൂള്‍ മാനേജര്‍ ഫാ ജോസഫ് വടകര, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജിനോ ജോര്‍ജ് ഞള്ളമ്പുഴ, വാര്‍ഡ് കൗണ്‍സിലര്‍ ജോസ് ജെ ചീരാംകുഴി, മുന്‍ കൗണ്‍സിലര്‍ ആന്റണി മാളിയേക്കല്‍, പി ടി എ പ്രസിഡന്റ് ടോണി ആന്റണി, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ എബി ജെ ജോസ്, നിധിന്‍ സി വടക്കന്‍, റോയി തൈമുറിയില്‍, ടി എ തോമസ് തൈമുറിയില്‍, പി.സി കുര്യന്‍ പാലിയേക്കുന്നേല്‍, കെ കെ തോമസ് കദളിക്കാട്ടില്‍, ജോസ് മുകാല, സോണിയ ബിനോയി, ജൂലി സുനില്‍, ബീന എഫ്രേം, തോമസ് മാത്യു, ജോണ്‍സണ്‍ പനയ്ക്കച്ചാലില്‍, ജോര്‍ജ് കൈതത്തറ പുത്തന്‍പുരയ്ക്കല്‍, സ്റ്റാഫ് സെക്രട്ടറി ജോയ്‌സ് റൂബി സെന്‍, സിസ്റ്റര്‍ കൃപ മൈക്കിള്‍, ജോബിന്‍ ആര്‍ തയ്യില്‍, പ്രിന്‍സി അലക്‌സ്, റ്റിന്റു അഗസ്റ്റ്യന്‍, ശാലിനി ജോയി, ഷാലു ജോസഫ്, മെറിന്‍ ഷാജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചു.