അഡ്വ. ശരീഫ് ഉള്ളത്ത് അനുസ്മരണം സംഘടിപ്പിച്ചു

Malappuram

മഞ്ചേരി: പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനും സാംസ്‌കാരിക പരിഷത്ത് അധ്യക്ഷനുമായിരുന്ന അഡ്വ. ശരീഫ് ഉള്ളത്തിന്റെ ഒന്നാം അനുസ്മരണം കേരള സാംസ്‌കാരിക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേരിയില്‍ നടന്നു. മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി. കെ. സൈതാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സിതാര ഉള്ളത്ത് അധ്യക്ഷത വഹിച്ചു.

രാജീവ് യൂത്ത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ റഷീദ് പറമ്പന്‍, അഡ്വ. സഫറുള്ള, മൂസ പാട്ടില്ലത്ത്, രാധാകൃഷണന്‍ പൂവത്തിങ്ങല്‍, അഷ്‌റഫ് വാവാട്, അഡ്വ. ടി. പി. എ. നസീര്‍, എന്‍. പി. ചന്ദ്രന്‍, അഡ്വ. പി. പി. സഗീര്‍, പി. ശംസുദ്ധീന്‍, കെ. ആര്‍. സി. നിലമ്പൂര്‍, അഡ്വ. വി. പി. വിപിന്‍നാഥ്, അഡ്വ. നജ്മല്‍ ബാബു, ലുക്മാന്‍ അരീക്കോട് എന്നിവര്‍ സംസാരിച്ചു. ഷമീജ് കാളികാവ് സ്വാഗതവുംപി.കെ. സത്യപാലന്‍ നന്ദിയും പറഞ്ഞു.