കൊല്ലം: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം തട്ടിയെടുത്തെന്ന് പരാതി. തിരുവനന്തപുരം പുന്നച്ചല്‍കോണം ഒറ്റശേഖരമംഗലം സ്വദേശി ഭരത് കൃഷ്ണനെതിരെയാണ് പരാതി. കൊല്ലം മാര്‍ത്താണ്ഡത്ത് കുഴിത്തുറയില്‍ വിവാഹാവശ്യങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കുന്ന മുപ്പതുകാരിയെയാണ് പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തത്.
ഭരത് കൃഷ്ണന്‍ പരാതിക്കാരിയുടെ വീട്ടില്‍ താമസിച്ച് പീഡിപ്പിക്കുകയും ഒന്നര ലക്ഷം രൂപ കൈക്കലാക്കി മുങ്ങുകയുമായിരുന്നുവെന്നാണ് പരാതി. ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ലഭ്യമല്ലെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മാര്‍ത്ഥാണ്ഡം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.