തിരുവനന്തപുരം: സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയുടെ ആസ്ഥാനവും ഓഫീസ് സമുച്ചയവും അടച്ച് സീൽ ചെയ്തതിനാൽ ശമ്പളവും പെൻഷനും ലഭിക്കുന്നില്ലെന്ന് ജീവനക്കാർ. വിഷയത്തിൽ സമരത്തിന് ഇറങ്ങുമെന്ന് ജീവനക്കാർ പറഞ്ഞു.
സഭയിലെ പ്രശ്നങ്ങളെത്തുടർന്ന് മെയ് 23നാണ് എൽ എം എസ് ആസ്ഥാനവും ഓഫീസും സീൽ ചെയ്തത്. 140 ജീവനക്കാർക്കാണ് നാലു മാസത്തോളമായി ശമ്പളം ലഭിക്കാത്തത്. 340 പേർക്ക് നാലു മാസത്തോളമായി പെൻഷനും ലഭിക്കുന്നില്ല.