മാഗ്‌നസ് എക്‌സ്‌പോ: പുത്തന്‍ അറിവുകളും കാഴ്ചകളും പകര്‍ന്ന് യു കെ എഫിന്‍റെ ഇന്നവേഷന്‍ പ്രോജക്ടുകള്‍

Kollam

കൊല്ലം: വര്‍ക്കല എം ജി എം മോഡല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച മാഗ്‌നസ് എക്‌സ്‌പോയില്‍ ശ്രദ്ധ പിടിച്ചുപറ്റി യു കെ എഫ് എന്‍ജിനീയറിംഗ് കോളേജ്. ഏകദേശം 40 ഓളം സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പങ്കെടുത്ത മേളയില്‍ യു കെ എഫിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പ്രവര്‍ത്തനഫലമായി രൂപീകരിച്ച നിരവധി ഉപകരണങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്.

യു കെ എഫ് റിസര്‍ച്ച് ലാബില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ത്രീഡി പ്രിന്റര്‍, പൂര്‍ണ്ണമായും നിര്‍മ്മിത ബുദ്ധിയില്‍ വിദ്യാര്‍ത്ഥികള്‍ ഐഇഡിസി ലാബില്‍ വികസിപ്പിച്ച ഇവ റോബോട്, ക്വാഡ് ബൈക്ക്, ഇലക്ട്രിക് ബൈക്ക്, ഈഫില്‍ ടവറിന്റെയും സസ്‌റ്റൈനബിള്‍ വില്ലേജിന്റെയും നിര്‍മിതികള്‍, പേപ്പര്‍ കൗണ്ടിംഗ് മെഷീന്‍, എഴുതാനും ചിത്രങ്ങള്‍ വരയ്ക്കാനും സാധിക്കുന്ന സിഎന്‍സി പ്ലോട്ടര്‍ മെഷീന്‍ തുടങ്ങി കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് നിര്‍മിച്ച ഒട്ടേറെ സാമഗ്രികളുടെ പ്രദര്‍ശനം കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി. കൂടാതെ യു കെ എഫ് സെന്റര്‍ ഫോര്‍ ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ കോഡിനേറ്റര്‍ എസ്. കിരണിന്റെ നേതൃത്വത്തില്‍ ലൈവ് ആര്‍ട്ട് ഡ്രോയിങും എക്‌സ്‌പോയുടെ ഭാഗമായി നടന്നു. ഇത്തരത്തില്‍ കുട്ടികള്‍ക്ക് നൂതനമായ രീതിയിലുള്ള ആശയങ്ങള്‍ മനസ്സിലാക്കാന്‍ സാധ്യമാക്കുന്നതിന് യു കെ എഫ് വഹിക്കുന്ന പങ്ക് ഏറെ പ്രയോജനകരമാണെന്നും മേളയില്‍ യുകെഎഫ് എന്‍ജിനീയറിംഗ് കോളേജിന്റെ സാന്നിധ്യം പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്നും എംജിഎം മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. എസ്. പൂജ അഭിപ്രായപ്പെട്ടു.

യുകെ എഫ് ഐ ഇ ഡി സി, ഐ എം സി, യു കെ എഫ് ഗ്യാരേജ്, റോബോട്ടിക് സെല്‍, ഫാബ് ലാബ്, യുകെ എഫ് റിസര്‍ച്ച് ലാബായ യുകാര്‍സ്, കോളേജ് എന്‍ എസ് എസ് യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ആയിരുന്നു ഉപകരണങ്ങളുടെ രൂപീകരണവും പ്രദര്‍ശനവും മേളയില്‍ നടന്നത്. കോളേജ് ഡീന്‍ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, അസിസ്റ്റന്റ് പ്രൊഫസര്‍ മാരായ ആര്‍. രാഹുല്‍, റ്റി. രഞ്ജിത്ത്, സി. എസ്. ധന്യ, എ. അഭിജിത്ത്, യു കെ എഫ് ആര്‍ട്ട് ആന്റ് ഡിസൈന്‍ കോഡിനേറ്റര്‍ എസ്. കിരണ്‍, ഐ എം സി കോഡിനേറ്റര്‍ ജയദീപ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ ആകാശ് മോഹന്‍, വിഘ്‌നേഷ് രാജ്, അഭിരാം, അഭിജിത്ത്, എ. അഖില്‍, നിജിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യുകെ എന്‍ജിനീയറിംഗ് കോളേജ് എക്‌സ്‌പോയില്‍ പങ്കെടുത്തത്.