തൊട്ടിലില്‍ കിടക്കുന്ന അനുജനെ കളിപ്പിക്കുമ്പോള്‍ കയര്‍ കഴുത്തില്‍ കുരുങ്ങി, ആറുവയസുകാരിക്ക് ദാരുണാന്ത്യം

Malappuram

കുറ്റിപ്പുറം: തൊട്ടിലില്‍ കിടക്കുന്ന അനുജനെ കളിപ്പിച്ചുകൊണ്ടിരിക്കെ കയര്‍ കഴുത്തില്‍ കുടുങ്ങി ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചത്. അനുജനെ കിടത്തുന്ന തൊട്ടിലില്‍ കളിച്ചുകൊണ്ടിരിക്കെ തൊട്ടില്‍ക്കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുടുങ്ങുക ആയിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ സംഭവം.

സ്‌കൂള്‍ വിട്ടുവന്ന ഹയ തന്റെ സഹോദരന്‍ ഒരുവയസ്സുകാരനായ മുഹമ്മദ് മുസ്തഫയുടെ തൊട്ടിലിനരികെ കളിക്കുന്നതിനിടെ തൊട്ടില്‍ക്കയര്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഹയാ ഫാത്തിമയെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൂടാല്‍ മര്‍ക്കസ് ആല്‍ബിര്‍ സ്‌കൂളിലെ രണ്ടാംക്‌ളാസ് വിദ്യാര്‍ത്ഥിയാണ് ഹയ ഫാത്തിമ.