മുജാഹിദ് സമ്മേളനം; വിശുദ്ധ ഖുർആൻ കാലാതിവർത്തിയായ സന്ദേശം :അബ്ദുസ്സലാം പുത്തൂർ

Malappuram

കരിപ്പൂർ (വെളിച്ചം നഗർ) : വിശുദ്ധ ഖുർആൻ സന്ദേശങ്ങൾ കാലങ്ങളെ അതിജയിക്കുന്നതാന്നെന്ന് കേരള ജം ഇയ്യതുൽ ഉലമ അസി.സെക്രട്ടറി അബ്ദുസ്സലാം മദനി പുത്തൂർ പറഞ്ഞു. ഏതൊരു കാലത്തെയും പ്രശ്നപരിഹാരമായുള്ള ദിവ്യ വേദഗ്രന്ഥമാണ് ഖുർആൻ. മനുഷ്യക്യലത്തിനാകമാനം മാർഗ ദർശനവും പ്രകാശം പരത്തുന്നതുമായ ഖുർ ആനിനെ യഥാവിധി ഉൾകൊള്ളുന്നതിൽ പരാജയപ്പെട്ടതാണ് മുസ്ലിം സമുദായം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി വെളിച്ചം നഗരിയിൽ നടക്കുന്ന ഖുർആൻ പഠനവേദിയുടെ അഞ്ചാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശുദ്ധ ഖുർആനിലെ 11, 12, 13 വിഭാഗങ്ങളിൽ നിന്നുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. കെ.എൻ.എം സംസ്ഥാന സമിതി അംഗം ഡോ: എൻ.ലബീദ് അരീക്കോട് അധ്യക്ഷത വഹിച്ചു. സലീം ബുസ്താനി, മൂസ്സകുട്ടി മദനി, നവാസ് അൻസാരി, അബ്ബാസ് സുല്ലമി പൂനൂർ, അബ്ദുൽ കലാം ഒറ്റത്താണി, അശ്റഫ് നിറമരുതൂർ എന്നിവർ വിഷയാവതരണം നടത്തി.

അ റാം ദിനമായ നാളെ വൈകിട്ട് 4.30ന് .സഹൽമുട്ടിൽ, ജൗഹർ അയനിക്കോട്, യൂനുസ് നരിക്കുനി, നസീർ ചെറുവാടി, ഗുൽസാർ തിരൂരങ്ങാടി, സൽമാനുൽ ഫാരിസ് എന്നിവർ സംസാരിക്കും.