മഞ്ചേരി: ഈ വർഷം സർക്കാർ, സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴി ഹജ്ജിന് പോകുന്നവർക്കായുള്ള ജില്ല ഹജ്ജ് ക്യാമ്പ് 18 വ്യാഴം രാവിലെ 10 മണിക്ക് മഞ്ചേരി സിറ്റി പോയിൻ്റ് ഓഡിറ്റോറിയത്തിൽ കെ.എൻ.എം. മർകസുദ്ദഅവ സംസ്ഥാന ട്രഷറർ എം.അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്യും.
ജില്ല പ്രസിണ്ടൻ്റ് ഡോ.യു.പി യഹ് യ ഖാൻ മദനി അധ്യക്ഷനാകും. മൗലവി ടി.പി ഹുസൈൻകോയ മുഖ്യ പ്രാഭാഷണം നടത്തും, കെ.അബ്ദുൽ അസീസ്, സി.എം.സനിയ അൻവാരിയ പ്രസംഗിക്കും. രജിസ്ട്രേഷനു വേണ്ടി 9495310624, 9497825310 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. സംഘാടക സമിതി യോഗത്തിൽ ജില്ല ഉപാധ്യക്ഷൻ വി.പി അഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷനായി.
എം.പി അബ്ദുൽ കരീം സുല്ലമി, എ.നൂറുദ്ദീൻ എടവണ്ണ, കെ.അബ്ദുൽ റഷീദ് ഉഗ്രപ്പുരം, ശാക്കിർ ബാബു കുനിയിൽ,വി.ടി.ഹംസ, അബ്ദുൽ ജലീൽ മോങ്ങം, ഷുക്കൂർ വാഴക്കാട് എന്നിവർ പ്രസംഗിച്ചു.