കാക്കവയല്‍: ഹയര്‍സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്കീം ‘ സമദര്‍ശന്‍ ‘ പരിപാടിയുടെ ഭാഗമായി ജില്ലാതല പരിശീലനം നല്കി. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശങ്ങളിലൊന്നായ തുല്യത സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഉറപ്പാക്കാന്‍ ആവശ്യമായ ബോധവല്‍ക്കരണ പരിപാടിയാണ് സമദര്‍ശന്‍. ലിംഗസമത്വം എന്ന സന്ദേശം വൊളണ്ടിയര്‍മാരില്‍ എത്തിക്കാനായാണ് ഈ പരിപാടി ഉദ്ദേശിക്കുന്നത്. എന്‍എസ്എസ് സഹവാസ ക്യാമ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭിച്ച അധ്യാപകര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും. കാക്കവയല്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിശീല പരിപാടി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിജു ടി.എം ഉദ്ഘാടനം ചെയ്തു .ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ കെ.എസ് ശ്യാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജിജേഷ് തലപ്പുറത്ത് പടിക്കല്‍, മന്‍സൂര്‍ സി ടി, സാജിത പി, എന്നിവര്‍ സംസാരിച്ചു.
