മുട്ടില്‍: അമിതമായ വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് ഐ എന്‍ ടി യു സി മുട്ടില്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ എസ് ഇ ബി ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. ഐ എന്‍ ടി യു സി നേതാവ് മോഹന്‍ദാസ് കോട്ടക്കൊല്ലി ഉദ്ഘാടനം ചെയ്തു. കെ എല്‍ ജോഷി അധ്യക്ഷത വഹിച്ചു. സുന്ദര്‍ രാജ് എടപ്പെട്ടി, ശശി പന്നിക്കുഴി, പ്രസന്ന രാമകൃഷ്ണന്‍, ഇക്ബാല്‍ മുട്ടില്‍, കെ സി ഹസ്സന്‍ കുട്ടി, രവീന്ദ്രന്‍, ഹസ്സന്‍, കെ സുരേഷ്, അജ്‌നാസ്, മാത്തുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.