കോഴിക്കോട്: അമ്മായി അച്ഛന് മുഖ്യമന്ത്രി അയതുകൊണ്ട് മന്ത്രി ആയ ആളല്ല താനെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്. കേരളത്തിന്റെ വികസനം മുടക്കുന്ന കേന്ദ്രമന്ത്രിയെന്ന മുഹമ്മദ് റിയാസിന്റെ വിമര്‍ശനത്തിന് മറുപടിയുമായാണ് വി മുരളീധകരന്‍ രംഗത്തുവന്നത്. അമ്മായി അച്ഛനും മരുമകനും നടപ്പാക്കിയ വികസനം കാരണം ജനങ്ങള്‍ക്ക് റോഡില്‍ ഇറങ്ങി നടക്കാന്‍ വയ്യാത്ത അവസ്ഥയാണ് കേരളത്തിലെന്നാണ് മുരളീധരന് പറഞ്ഞു. വിയോജിക്കുന്നവരെ ആക്ഷേപിക്കുന്ന ശീലം ആണ് സി പി എമ്മുകാര്‍ക്കെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ സെനറ്റിലേക്ക് ആര് എസ് എസുകാരെ തിരുകി കയറ്റുന്നു എന്ന വിമര്‍ശനത്തോടും കേന്ദ്രമന്ത്രി പ്രതികരിച്ചു. സെനറ്റിലേക്ക് സി പി എമ്മുകാരെ മാത്രമേ നിയമിക്കാവൂ എന്നില്ലല്ലോ എന്നായിരുന്നു മുരളീധരന്റെ ചോദ്യം. ഗവര്‍ണറെ തടയും എന്ന എസ് എഫ് ഐ നിലപാട് സി പി എമ്മിന്റേതാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗുരുദേവനെ കുറിച്ച് ഗവര്‍ണര്‍ മിണ്ടരുത് എന്നാണോ എസ് എഫ് ഐയുടെയും സി പി എമ്മിന്റെയും നിലപാടെന്നും കേന്ദ്രമന്ത്രി ചോദിച്ചു. സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്ക് എതിരായ ബാനര്‍ ഇതുവരെ നീക്കിയിട്ടില്ല. ചാന്‍സലര്‍ക്ക് എതിരെ സര്‍വകലാശാലയില്‍ തന്നെ ബാനര്‍ നില്‍ക്കുന്നത് ജീവനക്കാരുടെ ഒത്താശയോടെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ക്ക് എന്ത് സുരക്ഷയാണ് ഏര്‍പ്പെടുത്തിയത് എന്നതില്‍ ആശങ്കയുണ്ടെന്നും പറഞ്ഞ മുരളീധരന്, ആരിഫ് മുഹമദ് ഖാന് ആരെന്ന് സി പി എമ്മിന് ഇപ്പോഴും മനസിലായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണറെ വിരട്ടിയോടിക്കാനാണ് ശ്രമമെങ്കില്‍ അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ജനം സംഘടിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് റിയാസും അമ്മായി അച്ഛനും കൂടി നടത്തുന്ന വികസനം കൊണ്ട് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സി പി എമ്മിനെ ഇല്ലാതാക്കാന്‍ തന്നെയാണ് തന്റെ ശ്രമം. റിയാസ് പേടിപ്പിക്കാന്‍ നോക്കണ്ട. അമ്മായി അച്ഛന് മുഖ്യമന്ത്രിയായത് കൊണ്ട് മന്ത്രിയായ ആളല്ല താന്‍. സെനറ്റ് നിയമനത്തില്‍ നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കില്‍ കോടതിയില്‍ പോട്ടെ. സെനറ്റിലേക്ക് സിപിഎമ്മുകാരെ മാത്രമേ നിയമിക്കാവൂ എന്നുണ്ടോ’ എന്നും ?വി. മുരളീധരന് ചോദിച്ചു.