കരിപ്പൂര്‍: വിഷരഹിത പച്ചക്കറികള്‍ വ്യാപകമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കരിപ്പൂരില്‍ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ അഭിപ്രായപ്പെട്ടു.
കുടുംബത്തിന് വേണ്ട പച്ചക്കറികള്‍ സ്വയം ഉണ്ടാക്കി ഉപയോഗിക്കുകയാണെങ്കില്‍ സാമ്പത്തിക ലാഭം നേടുന്നതിനൊപ്പം ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കും. വിപണിയില്‍ നിന്നും ലഭിക്കുന്ന ഒന്നല്ല ആരോഗ്യം. എന്നാല്‍ ആരോഗ്യം തരുന്ന ഭക്ഷണം ശീലമാക്കിയാല്‍ ആരോഗ്യം പിറകെ വന്നോളും. പ്രകൃതിയിലെ ചാക്രിയ രീതികള്‍ പരമാവധി ഉപയോഗപ്പെടുത്തിയാല്‍ നല്ല ആരോഗ്യമുള്ള ജീവിതം നയിക്കാന്‍ സാധിക്കും.
കാര്‍ഷിക സെമിനാര്‍ കേരള ഹജ് കമ്മിറ്റി അംഗം ഡോ. ഐ. പി. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. ഡോ. ലബീദ് നാലകത്ത് അധ്യക്ഷത വഹിച്ചു. ഫിറോസ് കല്ലിടുമ്പ്, ഡോ. റജൂല്‍ ഷാനിഷ്, എം. ഫാദില്‍, ജാബിര്‍ വാഴക്കാട്, ആസിഫ് പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കൃഷി മേളം – പാട്ടും പറച്ചിലും സെഷനില്‍ ഷാനവാസ് പറവന്നൂര്‍, ഇല്യാസ് മോങ്ങം, ജലീല്‍ പരപ്നങ്ങാടി, യൂനുസ് നരിക്കുനി, ശാക്കിര്‍ ബാബു കുനിയില്‍, അബ്ദുലത്തീഫ് മംഗലശ്ശേരി എന്നിവര്‍ പങ്കെടുത്തു.