എടത്തല: എം ഇ എസ് എം കെ മക്കാര്‍ പിള്ള കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ഇന്‍ഡിവുഡ് ഫിലിംക്ലബ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത പുതുമുഖ ചലച്ചിത്ര താരം വിയാന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ചു.

വരും തലമുറയിലെ സിനിമ മേഖലയോട് താല്പര്യമുള്ളവരെ വാര്‍ത്തെടുക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം എന്ന നിലയില്‍ സ്‌കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്‍ഡിവുഡിന്റേത്.

ഇന്‍ഡിവുഡ് ഫിലിം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിനിമാ വ്യവസായത്തെക്കുറിച്ച് മനസിലാക്കുന്നതിനും മേഖലയില്‍ മികവ് തെളിയിച്ചവരെ കുറിച്ച് പഠിക്കുന്നതിനും സഹായിക്കുന്ന ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ കോളേജില്‍ സംഘടിപ്പിക്കും എന്ന് വിയാന്‍ പറഞ്ഞു.

ഇന്‍ഡിവുഡ് ഫിലിം സൊസൈറ്റിയുമായുള്ള സഹകരണത്തിലൂടെ കോളേജിലെ ഫിലിം ക്ലബ് അംഗങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ചലച്ചിത്ര തിരക്കഥ തയ്യാറാക്കല്‍, ഡയറക്ഷന്‍, ക്യാമറ അസിസ്റ്റന്‍സ് തുടങ്ങിയ സിനിമാ മേഖലകളില്‍ പരീശീലനം നല്‍കുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം എന്നും അഡ്വ അഹമ്മദ് കുഞ്ഞ് പറഞ്ഞു.

കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ആന്‍ഡ് കറസ്‌പോണ്ടന്റ് അഡ്വ.എം എം സലിം, ട്രഷറര്‍ എം.എ അബ്ദുള്ള, വൈസ് ചെയര്‍മാന്‍ പി കെ എ ജബ്ബാര്‍, ജോയിന്റ് സെക്രട്ടറി സി എം അഷറഫ്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ വി എം ലഗീഷ്, സ്റ്റാഫ് സെക്രട്ടറി ദിവ്യ ആന്റണി,എന്നിവര്‍ സംസാരിച്ചു. ഫിലിം ക്ലബ് കോര്‍ഡിനേറ്റര്‍ എം .ഉണ്ണിമായ സ്വാഗതവും,സ്റ്റുഡന്റസ് കോര്‍ഡിനേറ്റര്‍ വിപിന്‍ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.