കാസര്‍കോട്: കൊതുകുനാശിനി അകത്തുചെന്ന് ഒരുവയസുള്ള കഞ്ഞിന് ദാരുണാന്ത്യം. കാസര്‍കോട് കാഞ്ഞങ്ങാട് ആറങ്ങാടി ബാവ നഗറിലെ റംഷീദിന്റെയും അന്‍ഷിഫയുടെയും മകളായ ജസയാണ് മരിച്ചത്. കളിക്കുന്നതിനിടെ കൊതുകിനെ കൊല്ലാനുള്ള മരുന്ന് കഴിക്കുകയായിരുന്നു.
കുട്ടി കൊതുകുനാശിനി കഴിച്ചത് കണ്ട് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിച്ചു. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ഇന്ന് രാവിലെയാണ് കുഞ്ഞ് മരിച്ചത്.