ഹോബിയിലൂടെ വരുമാനത്തിലേക്ക് അസംപ്ഷന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

Wayanad

സുല്‍ത്താന്‍ ബത്തേരി: പഠനത്തോടൊപ്പം സ്വയം പര്യാപ്തതയും കൈവരിക്കുക എന്ന ആശയവുമായി ‘ഹോബിയിലൂടെ വരുമാനം’ പരിപാടിയുമായി സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എ യൂ പി സ്‌കൂള്‍. ഇതിന്റെ ഭാഗമായി സ്‌കൂളില്‍ കോഴിവളര്‍ത്തല്‍ പരിശീലനം സംഘടിപ്പിക്കുകയും പൗള്‍ട്രി ക്ലബ് രൂപീകരിക്കുകയും ചെയ്തു.

അതിനെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് 50 കുട്ടികള്‍ക്ക് ഒരു ജോഡി കോഴികളെ വീതം വിതരണം നടത്തി. കോഴിമുട്ടകള്‍ മാര്‍ക്കറ്റ് വിലക്ക് സ്‌കൂള്‍ വാങ്ങുകയും ചെയ്യും. കോഴിക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം സ്‌കൂള്‍ പി ടി എ പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍ നിര്‍വഹിച്ചു. പൗള്‍ട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിക്ക് ഹെഡ് മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ്, ബിജോയ് സി. ജെ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ശ്രീജ ഡേവിഡ്, ബിജി വര്‍ഗീസ്, ടിന്റു മാത്യു, അനു. പി സണ്ണി, പി. ടി. എ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, അധ്യാപകര്‍ രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.