മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു

Cinema

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും 27ന് പാലായില്‍ നടന്നു. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രമാണിത്. എസ്സ് ജോര്‍ജാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തിനോടൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആക്ടര്‍ റോണി ഡേവിഡ് രാജാണ്. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിന്‍ ശ്യാമും എഡിറ്റര്‍ പ്രവീണ്‍ പ്രഭാകറുമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേയര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്,അതിരംപള്ളി, പൂനെ, മുംബൈ എന്നീ സ്ഥലങ്ങളിലാണ് നടക്കുന്നത്.

ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് ജിബിന്‍ ജോണ്‍, അരിഷ് അസ്‌ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍: റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, മേക്കപ്പ് റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ ടോണി ബാബു ാുലെ, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ്: വി റ്റി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്‌സ് ഡിജിറ്റല്‍; ടര്‍ബോ മീഡിയ, സ്റ്റില്‍സ്: നവീന്‍ മുരളി, ഡിജിറ്റല്‍ മാര്‍ക്കെറ്റിങ്: വിഷ്ണുസുഗതന്‍, അനൂപ് സുന്ദരന്‍, ഡിസൈന്‍: അസ്‌തെറ്റിക് കുഞ്ഞമ്മ. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Leave a Reply

Your email address will not be published. Required fields are marked *