വെളളുണ്ട: ചാന്‍സ് ലലഴ്‌സ്‌ക്ലബ്ബും റിമാന്‍ ഗ്രൂപ്പും ചേര്‍ന്ന് ഡയാലിസിസ് രോഗികള്‍ക്ക് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ നടത്തുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വെള്ളമുണ്ടയില്‍ ആവേശ തുടക്കം. തിങ്ങി നിറഞ്ഞ സദസ്സിനു മുന്നില്‍ മുന്‍ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.

ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അമീന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീ രാധാകൃഷ്ണന്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ശുശാന്ത് മാത്യു, സിനി ആര്‍ട്ടിസ്റ്റ് ശിശിര സെബാസ്റ്റ്യന്‍, റിയാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ റഫീഖ് തോക്കന്‍, സാബു പി ആന്റണി, ഷൗക്കത്ത് ജുനൈദ് കൈപ്പാണി, കല്യാണി, കെ വിജയന്‍, സി.എം അനില്‍കുമാര്‍ ജംഷീര്‍ കുനിങ്ങാരത്ത് സംസാരിച്ചു. വിവിധരാഷ്ട്രീയ സംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു വിവിധ കലാപരിപാടികളും നടന്നു.
ആദ്യമത്സരത്തില്‍ കോഴിക്കോട് റോയല്‍ ട്രാവല്‍സ് ജവഹര്‍ മാവൂരിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക് പരാജയപ്പെടുത്തി.