മുജാഹിദ് സമ്മേളന മാനവിക സന്ദ്രശ യാത്ര

Malappuram

മലപ്പുറം: വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ ജനുവരി 25, 26, 27, 28 തീയതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ സംഘാടക സമിതി ഡിസം: 5ന് വഴിക്കടവില്‍ നിന്ന് ആരംഭിച്ച് ജനുവരി 7ന് ഐക്കരപ്പട്ടി സമാപിക്കുന്ന ജില്ലാ മാനവിക സന്ദേശ യാത്ര എടക്കര, നിലമ്പൂര്‍, വണ്ടൂര്‍, എടവണ്ണ, മങ്കട, പെരിന്തല്‍മണ്ണ,മലപ്പുറം മണ്ഡലത്തില്‍ പര്യടനം പൂര്‍ത്തീകരിച്ചു.ഇരുപത്തി ഒന്നാം ദിവസം മൊറയൂരില്‍ സമാപിച്ചു. സമാപന സമ്മേളനം കെ.എന്‍.എം മര്‍ക്കസുദഅവ ജില്ലാ സെക്രട്ടറി കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ ജേയിന്റ സെക്രട്ടറി വി.ടി.ഹംസ അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ കെ.എം ഹുസൈന്‍, ജലീല്‍ മാസ്റ്റര്‍ മോങ്ങം, ശാക്കിര്‍ ബാബു കുനിയില്‍ , ലത്തീഫ് മംഗലശേരി, ഹബീബ് മൊറയൂര്‍, ഇല്‍യാസ് മോങ്ങം സംസാരിച്ചു ടി.പി റഷീദ് മാസ്റ്റര്‍,ടി.പി ഇക്ബാല്‍ റഫീഖ് വെള്ളുവമ്പ്രം കെ സിദ്ദീഖ്, അബ്ദുല്ല മാസ്റ്റര്‍, കെ. സി. നജീബ്, എന്‍.എം. മുസ്തഫ, കെ.അബ്ദുസലാം മലപ്പുറം, ഷനൂബ് വെള്ളുവമ്പ്രം നേതൃത്വം നല്‍കി.