വര്‍ഗ്ഗീയതക്കെതിരില്‍ മനുഷ്യര്‍ ഒന്നിക്കണം: ഡോ. ഹുസൈന്‍ മടവൂര്‍

Kannur

കണ്ണൂര്‍: വര്‍ഗ്ഗീയതക്കെതിരില്‍ എല്ലാ മനുഷ്യരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. പീപ്പിള്‍ ഫൗണ്ടേഷന്‍ ഫോര്‍ പീസ് കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ സംഘടിപ്പിച്ച മൈത്രീ മഹാത്സവത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മനുഷ്യരെല്ലാം ഒരേ ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണ്. അതിനാല്‍ മനുഷ്യരെല്ലാം പരസ്പര സ്‌നേഹവും ബഹുമാനവും കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംമ്പ്‌ലാനി, സ്വാമി അമൃതകൃപാനന്ദപുരി തുടങ്ങിയവര്‍ ആത്മീയ ഭാഷണം നടത്തി. പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസ് ചെയര്‍മാന്‍ സ്‌കറിയ കല്ലൂര്‍ അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മൈത്രീ സന്ദേശം വിഷയമായുള്ള ഗാനമേളയുമുണ്ടായിരുന്നു.