യുവതിയുടെ ആത്മഹത്യ, ഭര്‍ത്താവ് അറസ്റ്റില്‍

Crime

കാസര്‍കോട്: യുവതി ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവായ അസ്‌കര്‍ മുര്‍സീനയെ നിരന്തരം പീഡിപ്പിച്ചിരിന്നുതായി യുവതിയുടെ കുടുംബം പൊലീസിനോട് പറഞ്ഞിരുന്നു. ഡിസംബര്‍ അഞ്ചിനാണ് മുര്‍സീനയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ യുവതിയുടെ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അസ്‌കറെ അറസ്റ്റ് ചെയ്തത്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മകളെ ആപായപ്പെടുത്തിയതാണെന്നും ആരോപിച്ച് യുവതിയുടെ കുടുംബം രം?ഗത്തെത്തിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അസ്‌കറും ഭര്‍തൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം തന്നെ ഉപദ്രവിച്ചിരുന്നതായി മുര്‍സീന വീട്ടുകാരോട് പറഞ്ഞിരുന്നു.