വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു പ്രതിക്ക് ജീവപര്യന്തം

Crime

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴവും. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി രാജേഷിനെയാണ് കാട്ടാക്കട പോക്‌സോ കോടതി ശിക്ഷിച്ചത്. 23 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

വീട്ടില്‍ നിന്നും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എടുക്കുന്നതിന് വേണ്ടി പോയ അതിജീവിതയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് കട്ടി മാതാവ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയും പെണ്‍കുട്ടിയെ തൃശൂരില്‍ നിന്ന് കണ്ടെത്തുകയുമായിരുന്നു. കൗണ്‍സിലിംഗിലാണ് അതിജീവിത പീഡനവിവരം പുറത്തുപറഞ്ഞത്.