അരീക്കോട്: സമകാലിക സാഹചര്യത്തില്‍ ചരിത്രരചനക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. ഒരു നാടിന്റെ സാമൂഹ്യ, വിദ്യാഭ്യാസ പുരോഗതിക്ക് നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ച ചരിത്ര പുരുഷന്‍മാരുടെ ചരിത്രം ഭാവി തലമുറക്ക് പകര്‍ന്നു കൊടുക്കാന്‍ അവരുടെ ചരിത്ര രചന അത്യന്താപേക്ഷിതമാണ്.

അരീക്കോടിന്റെ സമഗ്ര പുരോഗതിക്ക് വഴിതെളിച്ച എന്‍ വി ഇബ്രാഹിം മാസ്റ്റര്‍, എന്‍ വി ബീരാന്‍ സാഹിബ് എന്നിവരെ അനുസ്മരിച്ചു കൊണ്ട് ഐ. എസ്. എം അരീക്കോട് മണ്ഡലം സമിതി സംഘടിപ്പിച്ച പോസ്റ്റ് കൊളോക്യം നവോത്ഥാന സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ. ലബീദ് അരീക്കോട് അധ്യക്ഷത വഹിച്ചു. വിശ്വമാനവികതക് വേദ വെളിച്ചം എന്ന സന്ദേശത്തില്‍ ജനുവരി 25 മുതന്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച സംഗമത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. പി. വി. മനാഫ്, ഡോ. ജാബിര്‍ അമാനി, കെ.അലി പത്തനാപുരം, കെ.അബ്ദുറഷീദ് ഉഗ്രപുരം, ഡോ. കെ.ഷബീര്‍ ആലുക്കല്‍, പി.സഫീര്‍ അരീക്കോട്,സലാഹുദ്ദീന്‍ കല്ലരട്ടിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.