ജീവിതം സമൂഹനന്മയ്ക്കായി കലയിലൂടെ സമര്‍പ്പിച്ച് പോന്നാരി മീത്തല്‍ അറക്കല്‍ നൗഷാദ്

Uncategorized

എം എ സേവ്യര്‍

ജീവിതം സമൂഹനന്മയ്ക്കായി കലയിലൂടെ സമര്‍പ്പിച്ച നൗഷാദ് അറക്കല്‍ വ്യത്യസ്തനാവുകയാണ്. നൗഷാദിന്റെ ജീവിതം തന്നെ കലക്കും സൃഷ്ടികള്‍ക്കും അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കും വേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നത്. ഈ യുവ നടന്‍ അഭിനയത്തിന് പുറമെ സംവിധായകന്റെ മേലങ്കി കൂടെ അണിഞ്ഞപ്പോള്‍ മികച്ച കാല സൃഷ്ടിയാണ് രൂപമെടുത്തത്.

ജീവിതം ചോദ്യചിഹ്നമാകുമ്പോള്‍ കലാകാരന്മാര്‍ പിന്തിരിഞ്ഞു പോകുക സ്വാഭാവികമാണ്. എന്നാല്‍ കടുത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് നൗഷാദ് ഈ മേഖലയില്‍ തുടരുന്നത്. കുടുംബം, പ്രായമായ കാരണവന്മാര്‍, വിദ്യാര്‍ഥികളായ മക്കള്‍, വീട്ടമ്മയായ സഹധര്‍മ്മിണി എന്നിവര്‍ക്കെല്ലാം ഏക ആശ്രയം നൗഷാദ് മാത്രമാണ്.

നൗഷാദ് നായകന്‍ ആയ പി. കെ ബാബുരാജ് സംവിധാനം ചെയ്ത ചെറു ചിത്രം താളം തെറ്റിയ താരാട്ട് നിരവധി പുരസ്‌കാരങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. പതിനേഴു ലക്ഷത്തില്‍പരം കാഴ്ച ഉള്ള തിരക്ക് എന്ന ചെറു ചിത്രത്തിലെ നായകന്‍ നൗഷാദിന്റെ അഭിനയ മികവ് തെളിയിച്ചു. മായം ചേര്‍ക്കലിന് എതിരെ ശക്തമായി വന്ന ഡാര്‍ക്ക് മൈന്‍ഡ് എന്ന ഹൃസ്വ സിനിമ നൗഷാദ് എന്ന സാമൂഹ്യ പ്രതിബദ്ധത ഉള്ള സംവിധായകന്റെ മികച്ച വരവായി.

ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തി പരിചയം. ഇന്ദ്രന്‍സ്, നഞ്ജീയമ്മ, സന്തോഷ് കിഴറ്റൂര്‍, ശിവജി ഗുരുവായൂര്‍, സുനില്‍ സുഗത, പ്രിയവദ കൃഷ്ണ തുടങ്ങി നിരവധി പ്രമുഖരെ അണിനിരത്തി ചിത്രീകരിച്ച പ്രശാന്ത് കനത്തൂര്‍ സംവിധാനം ചെയ്ത സ്‌റ്റേഷന്‍ ഫൈവ് എന്ന തിയേറ്റര്‍ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് മാനേജര്‍ ആയും പ്രവര്‍ത്തിച്ചു. കുമാര്‍ നന്ദയുടെ വെള്ളാരം കുന്നിലെ വെള്ളി മീനുകള്‍, മുസ്തഫ പി യുടെ ഇന്റര്‍വെല്‍ തുടങ്ങിയ ബിഗ് സ്‌ക്രീന്‍ ചിത്രങ്ങളില്‍ മികച്ച അഭിനയം.

സൂര്യ ആനന്ദയിന്റെ ഗംഗയുടെ വീട് മറ്റൊരു ചിത്രം. ലാല്‍സലാം മുതല്‍ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് അടക്കം നിരവധി വെബ് സീരിയല്‍കള്‍. സലാം മാവൂരിന്റെ ഉണ്ണികുട്ടന്റെ സൈക്കിള്‍, ഭസ്മരാജ് സംവിധാനം ചെയ്ത കുട്ടിരാമന്‍ എന്നിവയില്‍ അഭിനേതാവിന്റെ പ്രതിഭ തെളിയിച്ചുകൊണ്ട് പ്രേക്ഷക മനസുകളില്‍ ഈ നടനു സ്വന്തം ഇടം ഉണ്ട്.

നൗഷാദ് നായകന്‍ ആയി ഇറങ്ങാന്‍ പോകുന്ന ഹൃസ്വ സിനിമയാണ് തീ പന്തം. ഭ്രാന്തന്‍ ആയി കവിത ചൊല്ലി, സാമൂഹ്യ തിന്മകള്‍ വരികളായി പാടി അഭിനയിക്കുന്ന ഈ ചിത്രം ജനാധിപത്യത്തിന്റെ നടപ്പ് ചെയ്തികള്‍ ചോദ്യം ചെയ്യുന്നുണ്ട്. എം ദേവരാജന്‍ തിരക്കഥയും സംവിധാനം, ഉണ്ണി നീലഗിരി ഛായഗ്രാഹകന്‍. തിളങ്ങും പ്രതിഭകള്‍ ആയ ചലച്ചിത്ര പ്രവര്‍ത്തകര്‍ തീപ്പന്തത്തില്‍ ഉണ്ട്.