രക്തദാനം മഹാദാനം എന്ന സന്ദേശത്തിന് മാതൃകയായി അസംപ്ഷൻ എ യു പി സ്കൂൾ ബത്തേരി

Wayanad

സുല്‍ത്താന്‍ ബത്തേരി: രക്തദാനം മഹാദാനം എന്ന മഹത്തായ സന്ദേശത്തെ സാക്ഷാത്കരിച്ചു കൊണ്ട് അസംപ്ഷൻ എ യു പി സ്കൂളിലെ അധ്യാപകർ ബത്തേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ വച്ച് നടത്തപ്പെട്ട രക്തദാനത്തിൽ പങ്കാളികളായി. ഹെഡ്മാസ്റ്റർ ഷോജി ജോസഫ്,അധ്യാപകരായ സോണിയ പി ദേവസ്യ ,അമൽ ബെന്നി ., ജിഷ എം പോൾ, ജിന്റു ജെയിംസ് , അയന ആൻ മേരി എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളായ ബെനിറ്റോ വർഗീസ്, ഹയാൻ ഫസൽ എന്നിവർ ദിനാചരണ സന്ദേശം നൽകി.