പാലക്കാട്: കുഴല്‍പ്പണവുമായി യുവതിയെ പിടികൂടി. വാളയാര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം എക്‌സൈസ് നടത്തിയ പതിവ് വാഹന പരിശോധനയിലാണ് 37 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി യുവതി പിടിയിലായത്. മഹാരാഷ്ട്ര സ്വദേശിനിയായ സബിത ബാലകൃഷ്ണന്‍ ഗെയ്ക്ക് വാദ് ആണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേയ്ക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരിയായിരുന്നു യുവതി.
കോയമ്പത്തൂരില്‍ നിന്ന് കുഴല്‍പ്പണം തൃശൂരിലേക്ക് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് യുവതിയെന്നാണ് അനുമാനം. യുവതിയെയും പിടിച്ചെടുത്ത പണവും പിന്നീട് തുടര്‍ നടപടികള്‍ക്കായി വാളയാര്‍ പൊലീസിന് കൈമാറി.