കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന്റെ 2023ലെ മാധ്യമ അവാര്‍ഡുകള്‍ 18ന് തിങ്കളാഴ്ച രാവിലെ 11.30ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വിതരണം ചെയ്യും. പി.ടി.ഐ ജനറല്‍ മാനേജറായിരുന്ന പി.ഉണ്ണികൃഷ്ണന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് മനോരമ ന്യൂസിലെ ബി.എല്‍ അരുണും പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകനായിരുന്ന പി.എ മുഹമ്മദ് കോയ എന്ന മുഷ്താഖിന്റെ പേരില്‍ കെ.ഡി.എഫ്.എയുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ മുഷ്താഖ് അവാര്‍ഡുകള്‍ മാതൃഭൂമി റിപ്പോര്‍ട്ടര്‍ ടി. സൗമ്യ, മലയാള മനോരമ ഫോട്ടോഗ്രാഫര്‍ ആറ്റ്‌ലി ഫെര്‍ണാണ്ടസ് എന്നിവര്‍ ഏറ്റുവാങ്ങും. പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി, കെ.ഡി.എഫ്.എ സെക്രട്ടറി ഷാജേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും
