സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വീണ്ടും ജനവാസ മേഖലയില്‍ കടുവയിറങ്ങി. വാകേരിയില്‍ ഇറങ്ങിയ കടുവയെ പിടികൂടാന്‍ ശ്രമങ്ങള്‍ തുടരുന്നു. രാവിലെ വാകേരി ഗാന്ധി നഗറിലാണ് റോഡരികില്‍ കടുവയെ കണ്ടെത്തിയത്. വനപാലക സംഘം സാഹചര്യം നിരീക്ഷിച്ച് വരികയാണ്.
അതിനിടെ അമ്പലവയലില്‍ കടുവ രണ്ട് ആടുകളെ ആക്രമിച്ച് കൊന്നു. പുലര്‍ച്ചെ ജോലിക്കിറങ്ങിയ ടാക്‌സി ഡ്രൈവറാണ് കടുവയെ ആദ്യം കണ്ടത്. വാകേരി പാപ്പിളശ്ശേരി റോഡില്‍ കണ്ട കടുവ അവശ നിലയിലായിരുന്നു. തൊട്ടടുത്തെ കാപ്പി തോട്ടത്തിലേക്ക് ഇറങ്ങിയ കടുവ മണിക്കൂറുകളോളം അവിടെ ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആര്‍ആര്‍ടി ഉള്‍പ്പെടെ വനപാലക സംഘം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മാഞ്ഞൂ പറമ്പില്‍ ബേബിയുടെ ഒരു വയസ് പ്രായമുള്ള രണ്ട് ആടുകളെയാണ് കടുവ കൊന്നു തിന്നത്. പ്രദേശത്ത് പരിശോധന നടത്തിവരുകയാണെന്ന് വനം വകുപ്പ് അറിയിച്ചു.