തിരുന്നാവായ : തിരുർ നിയോജക മണ്ഡലം എം എൽ എ കുറുക്കോളി മൊയ്തീൻ്റെ ആസ്തി വികസന ഫണ്ട് ഏഴ് ലക്ഷം രൂപയും 20-ാം വാർഡ് മെമ്പറുടെ രണ്ട് ലക്ഷം രൂപ ഫണ്ടും ഉപയോഗിച്ച് നവീകരിച്ച തിരുന്നാവായ പഞ്ചായത്തിലെ 20-ാം വാർഡ് വൈരങ്കോട് എ എം യു പി സ്ക്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു.
പ്രദേശത്തെ ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ഏറെ കാലത്തെ ആവശ്യമായിരുന്നു
റോഡ് ഉയർത്തി നവീകരിക്കൽ. എ എം യു പി സ്ക്കൂൾ വിദ്യാർത്ഥികളും വാർഡ് മുസ്ലിം ലീഗ് കമ്മറ്റിയും ഇതു സംബന്ധിച്ച് എം എൽ എ യ്ക്ക് നിവേദനം നൽകിയിരുന്നു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയപ്പള്ളി ഖദീജ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഉണ്ണി വൈരങ്കോട് അധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ മുഖ്യാതിഥിയായിരുന്നു. സിദ്ധീഖ് കല്ലിങ്ങൽ, ജലീൽ തൊട്ടി വളപ്പിൽ, ബക്കർ അമരിയിൽ, കെ പി സലാം ഹാജി, എ.രതീഷ് , വി.ജൂബീർ, ആനന്ദൻ കുന്നത്ത്,ഉസ്മാൻ അമരിയിൽ, കെ.പി.സൈഫുദ്ധീൻ എന്നിവർ പങ്കെടുത്തു.