കോഴിക്കോട്: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് & ന്യൂറോസയന്‍സസില്‍ (IMHANS) ബ്രീഫ് സൈക്കോ തെറാപ്പിയെക്കുറിച്ചുള്ള ആറാമത് അന്താരാഷ്ട്ര പരിശീലന സമ്മേളനം അവസാനിചു. 2016 ല്‍ ആരംഭിച്ചതുമുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നുമായി 500ല്‍ പരം പ്രതിനിധികള്‍ പ്രതിവര്‍ഷം ഇതില്‍ പങ്കെടുക്കുന്നു. മാനസിക ആരോഗ്യ പ്രവത്തകരുടെയും സേവനങ്ങള്‍ ആവശ്യമുള്ള ജനങ്ങളുടെയും അനുപാതം അപര്യാപ്തമായ ഇന്ത്യ പോലുള്ള ഒരുരാജ്യത്തു, കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി മാനസിക ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഗുണനിലവാരമുള്ള പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോണ്‍ഫറന്‍സ് നടക്കുന്നത്.
IMHANS, അസോസിയേഷന്‍ ഫോര്‍ സൊല്യൂഷന്‍ ഫോക്കസ്ഡ് ട്രെയിനിംഗ് (ASFP-I), അക്കാദമി ഫോര്‍ സൊല്യൂഷന്‍ ഫോക്കസ്ഡ് അപ്രോച്ചസ് ആന്‍ഡ് റിസര്‍ച്ച് (അടഎഅഞ) മൈന്‍ഡ് വീവേഴ്‌സ്, WIRAS കോളേജ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച, ജനുവരി 18 മുതല്‍ നടന്ന കോണ്‍ഫറന്‍സില്‍ 4 പ്രീ കോണ്‍ഫറന്‍സ് വര്‍ക്ഷോപ്പുകള്‍, 27 വര്‍ക്ഷോപ്പുകള്‍ 25ല്‍ പരം പേപ്പര്‍ പ്രെസെന്റഷന്‍സ് എന്നിവ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 350 ഇല്‍ പരം പ്രൊഫെഷണല്‍സ് വര്‍ക്ഷോപ്പുകളില്‍ പങ്കെടുക്കുകയും പരിശീലകരുമായി സംവദിക്കുകയും ചെയ്തു. കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചെയര്‍മാന്‍ മോഹനന്‍ കുന്നുമ്മല്‍ സമ്മേളന വേദി സന്ദര്‍ശിക്കുകയും സമ്മേളന നടത്തിപ്പിനെ അഭിനന്ദിക്കുകയും ചെയ്തു.
അന്താരാഷ്ട്ര പരിശീലന സമ്മേളനത്തിന്റെ സമാപന ചടങ്ങുകള്‍ വൈകിട്ട് 4മണിക്ക് ആരംഭിച്ചു. ഇംഹാന്‍സിലെ സൈക്യാട്രിക് നഴ്‌സിംഗ് വിഭാഗം മേധാവി, ഡോ. റീന ജോര്‍ജ് സ്വാഗതം ആശംസിച്ചു. കോണ്‍ഫറന്‍സ് കോര്‍ഡിനേറ്ററും, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ സോനു എസ് ദേവ് കോണ്‍ഫറന്‍സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസാരിക്കുകയും, IMHANSലെ സൈക്കിയാട്രിക് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ ‘കുട്ടികളിലെ സ്‌ക്രീന്‍ അഡിക്ഷന്‍: വസ്തുതകളും പ്രതിവിധിയും’ എന്ന പുസ്തകം ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി കൃഷ്ണകുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികരോഗ വിഭാഗം മേധാവി ഡോ അനില്‍കുമാറിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.
കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പേപ്പറുകളില്‍ നിന്നും ഏറ്റവും മികച്ച 5 പേപ്പറുകള്‍ അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെടുകയും അവര്‍ക്ക് അവാര്‍ഡ് നല്‍കപ്പെടുകയും ചെയ്തു. ASFP-I പ്രസിഡന്റും ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി വിഭാഗം പ്രൊഫസറുമായ ഡോ. സന്തോഷ് കെ ആര്‍ സദസ്സിനു നന്ദി അറിയിച്ചു. ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി കൃഷ്ണകുമാര്‍ ചടങ്ങിലെത്തിയവരുമായി സംവേദിക്കുകയും സമ്മേളനം ഔദ്യോഗികമായി അവസാനിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.