നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
ജിദ്ദ: സഊദിയില്‍ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. വിവിധയിടങ്ങളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. മക്ക, ജസാന്‍, അസീര്‍, അല്‍ബഹ, റിയാദ്, അല്‍ ഖസിം, അല്‍ ഷര്‍ഖിയ തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ മഴയും ഇടിമിന്നലും കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടാകാന്‍ സാധ്യതയുള്ളതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
ജിദ്ദയില്‍ ഇന്ന് വെള്ളിയാഴ്ച 11 മണിവരെ മഴ തുടരുമെന്നും ഉയര്‍ന്ന തിരമാലകള്‍ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാഴ്ച പരിധി കുറയുമെന്നും അറിയിപ്പുണ്ട്. അതിനിടെ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചില വിമാനങ്ങള്‍ വൈകി. വിമാനം പുറപ്പെടുന്ന പുതുക്കിയ സമയം അറിയുന്നതിന് വിമാനത്താവള അധികൃതരുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.
ജിദ്ദ, റാബിഗ്, ത്വായിഫ്, അല്‍ ജുമം, അല്‍ കാമില്‍, ബഹ്‌റ, ഖുലൈസ്, അല്‍ ലൈത്, അല്‍ ഖുന്‍ഫുദ, അല്‍ അര്‍ദിയാത്ത്, അദം, മെയ്‌സന്‍, അല്‍ ഖുര്‍മ, അല്‍ മുവിയ്യ തുടങ്ങിയ പ്രദേശങ്ങളില്‍ നാളെ ശനിയാഴ്ച വരെ മഴ തുടരുമെന്നും ജനങ്ങള്‍ താഴ് വാരങ്ങളില്‍ നിന്നും ഡാമുകളില്‍ നിന്നും വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
I like this web blog very much, Its a rattling nice berth to read and
find info.Raise range