തിരുന്നാവായ : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിവിധ വിഭാഗങ്ങളിലെ അധ്യാപകർക്ക് വേണ്ടി എടക്കുളം ഖിദ്മത്ത് ഹയർ സെക്കൻ്ററി സ്ക്കൂൾ കാമ്പസിൽ സംഘടിപ്പിച്ച സംസ്ഥാന പരിശീലന ക്യാമ്പ് സമാപിച്ചു. പ്രീ പ്രൈമറി, എൽ.പി, യു.പി, ഹൈസ്ക്കൂൾ എന്നീ വിഭാഗങ്ങളിലെ ബണ്ണീസ് , ഫ്ലോക്ക്,ഗൈഡ് ക്യാപ്റ്റൻമാരായ
അധ്യാപികമാർക്ക് വേണ്ടിയാണ് ഏഴ് ദിവസം വ്യത്യസ്ത ക്യാമ്പുകൾ സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽ നിന്നായി മുന്നൂറോളം ലീഡർമാർ പങ്കെടുത്തു. ക്യാമ്പിൻ്റെ സമാപനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ വൈസ് പ്രസിഡൻ്റുമായ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പരിശീലക വി.കെ.കോമള വല്ലി അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി അനൂപ് വയ്യാട്ട് സമാപന ഭാഷണം നടത്തി.
ഖിദ്മത്ത് സ്ക്കൂൾ പ്രിൻസിപ്പൽ ബഷീർ തടത്തിൽ, പ്രധാന അധ്യാപകൻ എ.പി ഹുസൈൻ, സംസ്ഥാന പരിശീലകരായ കെ. ദാസമ്മ,ആർ.എം ലക്ഷ്മി ദേവി, എം. സുധിയ, ജി.കെ. ഗിരിജ, എ.പ്രേമലത എന്നിവർ നേതൃത്വം നൽകി. സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ഭാരവാഹികളായ പി.ഷാഹിന,കെ.കെ.ഷഫീദ, വി.സ്മിത, പി.മുഹമ്മദ് യാസിർ, കെ. പ്രിയ ലത എന്നിവർ സംസാരിച്ചു.