തൃശൂര്‍: പൂവത്തൂരില്‍ ടോറസ് കയറി സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കാട്ടേരി വെട്ടിയാറ വീട്ടില്‍ മധു അഭിമന്യുവിന്റെ മകള്‍ ദേവപ്രിയ (18) ആണ് മരിച്ചത്. ഗുരുവായൂര്‍ എല്‍ എഫ് കോളേജിലെ ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിനിയായ ദേവപ്രിയ സ്‌കൂട്ടറില്‍ കോളേജില്‍ നിന്ന് എന്‍സിസി പരേഡ് കഴിഞ്ഞ് വരുമ്പോള്‍ പൂവത്തൂര്‍ സുബ്രമണ്യ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അപകടത്തില്‍പ്പെട്ടത്.
ദേവപ്രിയ ഓടിച്ച സ്‌കൂട്ടര്‍ മറ്റൊരു സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണു. ഇതേ സമയം അതുവഴി വന്ന ടോറസ് ദേവപ്രിയയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.