പീസ് വില്ലേജ് കുടുംബാംഗങ്ങളുടെ റിപബ്ലിക് ദിനാഘോഷം ശ്രദ്ധേയമായി

Wayanad

പിണങ്ങോട്: പീസ് വില്ലേജ് ഓള്‍ഡ് എയ്ജ് ഹോമിലെ കുടുംബാംഗങ്ങളുടെ റിപബ്ലിക് ദിനാഘോഷം ശ്രദ്ധേയമായി. പീസ് വില്ലേജ് ഫൗണ്ടേഷന്‍ ട്രസ്റ്റ് സെക്രട്ടറി കെ മുസ്തഫ മാസ്റ്റര്‍ പതാക ഉയര്‍ത്തുകയും റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കുകയും ചെയ്തു. പീസ് വില്ലേജ് കുടുംബാംഗങ്ങളായ ഗാന്ധിയനും, മദ്യനിരോധന സമിതി പ്രവര്‍ത്തകനുമായിരുന്ന കെ സി ഹംസ, സോമന്‍, സുല്‍ഫത്, പി ആര്‍ ഒ കെസിയ മരിയ, സൂപ്രവൈസര്‍ അബ്ദുല്ല പച്ചൂരാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.