കണ്ണൂർ:എഴുത്തുകാരനും പ്രഭാഷകനുമായ ശംസുദ്ദീൻ പാലക്കോട് രചിച്ച ‘പോസിറ്റീവ് എനർജി’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് ഐ എച്ച് ഐ ആർ ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കെ എൻ എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ. പി. സകരിയ പ്രമുഖ ശാസ്ത്രലേഖകനും ഗ്രന്ഥകാരനുമായ ടി.പി.എം . റാഫിക്ക് കോപ്പി നൽകിയാണ് പ്രകാശനം ചെയ്തത്.

പ്രമുഖ ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യ പ്രഭാഷണങ്ങളെ അവലംബിച്ച് തയ്യാറാക്കിയ ഈ ‘ചെറിയ വലിയ’ പുസ്തകം രോഗ പ്രതിരോധ ആശയങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ളതാണ്. 96 പേജുള്ള ഒരു പോക്കറ്റ് ബുക്കാണിത്.