റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Kozhikode

കുറ്റിച്ചിറ: മിസ്‌കാല്‍ റെസിഡന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ (മിര്‍വ) ഇന്ത്യയുടെ 75 ആം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മിര്‍വ സ്‌റ്റൈറിങ് കമ്മിറ്റി അംഗം പി ടി അഹ്മദ് കോയ പതാക ഉയര്‍ത്തി. പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും റിട്ടയേര്‍ഡ് അധ്യാപകനും യുവസാഹിതീ സമാജം ട്രഷററുമായ ബഷീര്‍ മാഷ് റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.

മിര്‍വ കുട്ടികള്‍ ദേശീയഗാനവും ദേശഭക്തിഗാനവും ആലപിച്ചു. കുട്ടികള്‍ക്ക് മധുര പലഹാരം നല്‍കി ചടങ്ങ് അവസാനിപ്പിച്ചു. മിര്‍വ പ്രസിഡണ്ട് പി മുഹമ്മദലി, ജനറല്‍ സെക്രട്ടറി സി വി ഷംസുദ്ദീന്‍, ട്രഷറര്‍ എം മുഹമ്മദ് ഹാഫീസ്, കെ വി മുഹമ്മദ് ഷുഹൈബ്, പി ടി ഷൌക്കത്ത്, നിസാര്‍, സുട്ടു, െ്രെഫജര്‍ എന്നിവര്‍ നേതൃത്വം നല്‍കി.