തിരുവനന്തപുരം: പ്രകൃതിയേയും മണ്ണിനേയും മനുഷ്യരേയും അവസാനശ്വാസം വരെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത സുഗതകുമാരി ടീച്ചര്‍ എന്നും പുതുതലമുറക്ക് മാര്‍ഗദീപമായിരിക്കുമെന്ന് ഗാന്ധി സ്മാരക നിധി ചെയര്മാന് ഡോ. എന്‍. രാധാകൃഷ്ണന് പറഞ്ഞു. ദേശീയബാലതരംഗത്തിന്റെ 23-ാം വാര്‍ഷികവും റിപ്പബ്ലിക്ദിന കുടുംബസംഗമവും സുഗതകുമാരി ടീച്ചറിന്റെ നവതി ആഘോഷ ദീപാര്‍ച്ചനയും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്രസമരത്തിന്റെ ഭാഗമയ ഒരു കുടുംബത്തില്‍ പിറന്ന് ദേശസ്നേഹത്തിന്റെയും പ്രക്യതിസംരക്ഷണത്തിന്റെയും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയും നേതൃനിരയില്‍ നിറഞ്ഞ് നിന്ന് സാഹിത്യലോകത്തിന് മറക്കാനാകാത്ത സംഭാവനകള്‍ നല്കിയ തികഞ്ഞ ദേശീയവാദി കൂടിയായിരുന്നു സുഗതകുമാരി ടീച്ചര്‍. പിറന്ന നാട് അപകടങ്ങള്‍ നേരിടുമ്പോള്‍ പ്രതിരോധനിര തീര്‍ക്കുവാനും ആ ശബ്ദം മുന്‍പന്തിയില്‍ ഉണ്ടെന്ന് ഡോ. എന്‍. രാധാകൃഷ്ണന് ഓര്‍മ്മിപ്പിച്ചു. ദേശീയപുരസ്കാര ജേതാവും ദേശീയബാലതരംഗം പ്രസിഡന്റുമായ മാസ്റ്റര്‍ ആദിത്യസുരരഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന കുടുംബസംഗമത്തില്‍ സുഗതകുമാരി ടീച്ചറിന്റെ ചിത്രത്തിനു മുമ്പില്‍ വിദ്യാര്‍ത്ഥികള്‍ 90 ദീപങ്ങള്‍ തെളിയിച്ച് ടീച്ചറിന് അര്‍പ്പിച്ചത് ചടങ്ങിനെ വ്യത്യസ്തമാക്കി.
ടീച്ചറിന്റെ കവിതകള്‍ ആലപിച്ചും പുഷ്പാര്‍ച്ചന നടത്തിയും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നവതി ആഘാഷപരിപാടികള്ക്ക് തുടക്കം കുറിച്ചു. ദേശീയബാലതരംഗം മുന്‍ പ്രസിഡന്റും പ്രശസ്ത സിനിമാതാരവുമായ പ്രിയങ്കാനായര്‍ ബാലതരംഗത്തിന്റെ 23-ാം ജന്മദിന കേക്ക് മുറിച്ച് മുഖ്യപ്രഭാഷണം നടത്തി. എന്റെ കലാജീവിതത്തിന് അടിത്തറ പാകിയത് ദേശീയ ബാലതരംഗമാണന്ന് പ്രിയങ്ക അഭിപ്രായപ്പെട്ടു.
ദേശീയഐക്യ , യുദ്ധവിരുദ്ധ പ്രതിജ്ഞ ഡോ.എം.ആര് തമ്പാന് കുട്ടികള്‍ക്ക് ചൊല്ലിക്കൊടുത്തു. ഗാന്ധിതൊപ്പി അണിഞ്ഞ് ദേശിയപതാക കൈകളിലേന്തി കുട്ടികളും രക്ഷകര്‍ത്താക്കളും പ്രതിജ്ഞ ഏറ്റുചൊല്ലി. ദേശീയബാലതരംഗം ചെയര്മാന് അഡ്വ. റ്റി ശരത്ചന്ദ്ര പ്രസാദ്, കല്യാണ്സ്കൂള് സി.ഇ.ഒ പ്രിയാബാലന്‍, പിന്നണിഗായകന്‍ പട്ടം സനിത്ത്, വി.കെ. മോഹനന്, വഞ്ചിയൂര്‍ രാധാകൃഷ്ണന്, ആര്‍ട്ടിസ്റ്റ് സാനന്ദരാജ്, പി.എന്‍. സുഗതന് ദേശീയബാലതരംഗം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍മാരായ ജഗത്മയന്‍ ചന്ദ്രപുരി, അമല്‍ജിത്ത്, രൂപേഷ്, പ്രഭാകരന് നമ്പിടിവീട്ടീല്, ദേശീയബാലതരംഗം ഭാരവാഹികളായ പത്മശ്രീജഗത്, അനാമിക സുമി പ്രസാദ്. മാസ്റ്റര്‍ അന്‍സഫ് സുലൈമാന്‍, അബീഷ ജവഹര്‍, അബിന ജവഹര്‍, ജില്ലാ ചെയര്മാന് എം. ജഗേന്ദ്രന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ റ്റി.പി. പ്രസാദ്, കാട്ടാക്കട രാമു, ജയശ്രീ വിനോദിനി, സുലൈമാന്‍, ആറ്റുകാല്‍ ശ്രീകണ്ടന്, ജില്ലാ ഭാരവാഹികളായ മീനാരജ്ഞിത്ത്, ധ്വനി അഷ്മി, ജാവേദ് സുലൈമാന്‍, സംഘാടക സമിതി ഭാരവാഹികളായ ചാല സുധാകരന്, ഭുവനചന്ദ്രന് നായര്‍, കടകംപള്ളി ഹരിദാസ്, അഭിലാഷ്.ആര്, നായര്‍, ശ്രീകുമാരി, ജയചന്ദ്രന്, ജാസ്മിന് തുടങ്ങിയവര്‍ നേതൃത്വം നല്കി.