പാലക്കാട്: നവവരന്‍ ഹൃദയാഘാതം മൂലം മരിച്ചു. കപ്പൂര്‍ പത്തായപ്പുരക്കല്‍ ഷെഫീക്ക്(26) ആണ് മരിച്ചത്. രാത്രി ഉറങ്ങാന്‍ കിടന്ന ഷെഫീക്ക് ബുധനാഴ്ച പുലര്‍ച്ചെ ശാരീരിക അസ്വസ്ഥതകളോടെയാണ് ഉണര്‍ന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ ഇയാളെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ യുവാവ് മരിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് ഷെഫീക്ക് വിവാഹിതനായത്.
