തിരൂര്‍: ഇന്ത്യയുടെ രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്സെയെ മഹത്വവൽകരിക്കുന്നവർ ഭരണഘടന മൂല്യങ്ങള്‍ ഉയർത്തിപിടിക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടാകുന്നത് ആശങ്കാജനകമാണന്ന് എം.എസ്.എം സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു.
രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്ന ജനുവരി 30ന് ഗാന്ധിഘാതകൻ ഗോഡ്സയെ പ്രശംസിച്ച് കോഴിക്കോട് എൻ.ഐ.ടിയിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫസർ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു
അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമ്മിച്ച
രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടന്ന ദിവസം ക്യാമ്പസിൽ ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചതിനെതിരെ പ്രതിഷേധിച്ചതിൽ ദളിത് വിദ്യാർത്ഥിയെ സസ്പെൻൻഡ് ചെയ്ത എൻ.ഐ.ടി നടപടിയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാവി വൽക്കരണം അടയാളപ്പെടുത്തുന്നതാണ്. ഇത്തരം പ്രവർത്തികൾ സമൂഹത്തിൽ സ്പർധയും ധ്രുവീകരണം വളർത്തുമെന്നും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും എംഎസ്എം ആവശ്യപ്പെട്ടു.
അടുത്ത ആറുമാസത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ തിരൂരിൽ ചേർന്ന് സംസ്ഥാന കൗൺസിൽ കെ എൻ എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ ഉദ്ഘാടനം ചെയ്തു, എം.എസ്.എം സംസ്ഥാന പ്രസിഡൻറ് ആമീൻ അസ്ലഹ് അധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്ഫി ഇമ്രാൻ, ട്രഷറർ നവാസ് ഒറ്റപ്പാലം, ഉപാധ്യക്ഷരായ സഅദ്ദീൻ സ്വലാഹി, ഷെഫീഖ് ഹസ്സൻ അൻസാരി, മഹസ്സും സ്വലാഹി, ജംഷീദ് ഇരുവേറ്റി, അബ്ദുസ്സലാം ഷാക്കിർ, സെക്രട്ടറിമാരായ ഷിബിലി മുഹമ്മദ്, ഇത്തിഹാദ് ബിൻ സൈദ് ,അസീം തെന്നല, യഹിയ കാളികാവ്, ആദിൽ അത്താണിക്കൽ സഹദ് സ്വലാഹി നിഷാൻ കണ്ണൂർ എന്നിവർ സംസാരിച്ചു.
നിർധരരായ വിദ്യാർത്ഥികൾക്ക് വേണ്ടി എം എസ് എം ഒരുക്കുന്ന ഈദ് പുടവ ഈ പ്രാവശ്യം വിപുലമായി നടത്താൻ തീരുമാനിച്ചു , മാർച്ച് 31 ഖുർആൻ വിജ്ഞാന പരീക്ഷ നടക്കും കേരളത്തിലെ മുഴുവൻ ശാഖകളിലും ഹിറാ വിചാര വീട് മദ്രസ പഠനം കഴിഞ്ഞവർക്ക് സി ആര്‍ ഇ എന്നിവ നടത്താനും അവധികാല മോറൽ സ്കൂൾ അടുത്ത വർഷത്തേക്കുള്ള പ്രവർത്തന കലണ്ടർ എന്നിവ ചർച്ച ചെയ്യുകയും കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയതു.
ഫോട്ടോ: എം എസ് എം സംസ്ഥാന കൗൺസിൽ കെ എൻ എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ ഉദ്ഘാടനം ചെയ്യുന്നു